ഹസനെയും ഹുസൈനെയും വേർപ്പെടുത്താനുള്ള ഓപ്പറേഷൻ ആരംഭിച്ചു
റിയാദ്: താൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസനെയും ഹുസൈനെയും വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുലസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ഇന്ന് -വ്യാഴം- രാവിലെ ആരംഭിച്ചു.
16 മണിക്കൂറോളം നീളുമെന്ന് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ 9 ഘട്ടങ്ങൾ ആയാണ് നടക്കുക.
റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡിന്റെ ജനറൽ സൂപ്പർവൈസറും ടീം ലീഡറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅയുടെ നേതൃത്വത്തിൽ ആണ് ശസ്ത്രക്രിയ നടക്കുന്നത്.
അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽ നിന്നുള്ള 35 കൺസൾട്ടന്റുമാർ ശസ്ത്രക്രിയയിൽ ഭാഗമാകും.
സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയിൽ 33 വർഷത്തിനിടെ 24 രാജ്യങ്ങളിൽ നിന്നുള്ള 133 കേസുകൾ മേൽനോട്ടം വഹിച്ചതായും 58 കേസുകൾ വേർതിരിച്ചുവെന്നും ഇത് 59-ാമത്തെ കേസാണെന്നും ഡോ: റബീഅ പറഞ്ഞു.
ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക നിർദ്ദേശ പ്രകാരമാണ് സയാമീസ് ഇരട്ടകളെ റിയാദിൽ എത്തിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa