Monday, November 25, 2024
Middle EastTop Stories

ഹമാസ് ഇസ്രായേലി കുട്ടികളുടെ തലയറുത്ത ചിത്രം കണ്ടെന്ന ജോ ബൈഡന്റെ പ്രസ്താവന പിൻവലിച്ച് വൈറ്റ് ഹൗസ്

ഇസ്രയേലിനെതിരെ ഹമാസ് നടത്തുന്ന പോരാട്ടത്തിനിടെ തലവെട്ടിയ കുട്ടികളുടെ ചിത്രങ്ങൾ താൻ കണ്ടെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അവകാശവാദം വൈറ്റ് ഹൗസ് പിൻവലിച്ചു.

ജൂത നേതാക്കളുമായി വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ, ശിരസ്സ് ഛേദിച്ച കുട്ടികളുടെ ചിത്രങ്ങൾ താൻ കണ്ടതായി ബൈഡൻ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു.

“ഭീകരർ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ ഞാൻ കാണുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല” എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്.

എന്നാൽ വാഷിംഗ്ടൺ പോസ്റ്റിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രസ്താവന ബൈഡന്റെ പ്രസ്താവന പിൻവലിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

വാർത്താ റിപ്പോർട്ടുകളും ഇസ്രായേൽ സർക്കാരിന്റെ അവകാശവാദങ്ങളും അടിസ്ഥാനമാക്കിയാണ് പ്രസിഡന്റ് അങ്ങനെ അഭിപ്രായപ്പെട്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

“യുഎസ് ഉദ്യോഗസ്ഥരും പ്രസിഡന്റും ചിത്രങ്ങൾ കാണുകയോ അത്തരം റിപ്പോർട്ടുകൾ സ്വതന്ത്രമായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പിന്നീട് വ്യക്തമാക്കി,” ദ പോസ്റ്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ചത്തെ ആക്രമണത്തെ “ഹോളോകോസ്റ്റിനുശേഷം ജൂതന്മാർ നേരിട്ട ഏറ്റവും മാരകമായ ദിവസം” എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa