സൗദി വിസിറ്റ് വിസക്ക് അപേക്ഷിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
സൗദിയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ട് വരാനായി വിസിറ്റ് വിസക്ക് അപേക്ഷിക്കുന്ന പ്രവാസികൾ ധാരാളമുണ്ട്.
എന്നാൽ അപേക്ഷിക്കുന്ന സമയം ഇഖാമക്ക് മതിയായ കാലാവധിയുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നത് സമയ നഷ്ടം ഒഴിവാക്കാൻ സഹായിക്കുമെന്ന് അനുഭവസ്ഥർ ഓർമ്മപ്പെടുത്തുന്നു.
ഇഖാമയിൽ ഒരു മാസം മാത്രം കാലാവധിയിരിക്കേ കഴിഞ്ഞ ദിവസം ഫാമിലി വിസിറ്റിനു അപേക്ഷ സമർപ്പിച്ച റിയാദ് ഒലയയിലെ സുബൈർ തന്റെ അനുഭവം അറേബ്യൻ മലയാളിയോട് പങ്ക് വെച്ചു.
സുബൈറിന്റെ അപേക്ഷ ഖാരിജിയയുടെ സൈറ്റിൽ സ്വീകരിച്ചു. ശേഷം ചേംബറിൽ പോയി അപേക്ഷ അറ്റസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് സൈറ്റിൽ ചെക്ക് ചെയ്തപ്പോൾ ഇഖാമ പുതുക്കണമെന്ന മെസേജോടെ അപേക്ഷ തള്ളിയതായാണ് കാണാൻ സാധിച്ചത്.
ഈ സാഹചര്യം ഒഴിവാക്കാനും ഇത് പോലെ സമയ നഷ്ടം ഒഴിവാക്കാനും അപേക്ഷിക്കുംബോൾ തന്നെ ഇഖാമയിൽ മതിയായ കാലാവധി ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വിസിറ്റിംഗിനു അപേക്ഷിക്കുംബോൾ സ്പോൺസറുടെ ഇഖാമക്ക് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കാലാവധിയുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് വിവിധ പോർട്ടലുകൾ ഓർമ്മപ്പെടുത്തുന്നു.
അതേ സമയം സൗദിയിൽ ഉള്ള കുടുംബാംഗങ്ങളുടെ വിസിറ്റ് വിസ കാലാവധി സ്പോൺസറുടെ ഇഖാമ എക്സ്പയർ ആയാലും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa