Monday, November 11, 2024
KeralaTop Stories

എയർപോർട്ട് ജീവനക്കാരുടെ അറിവില്ലായ്മ മൂലം ഉംറ തീർഥാടകരുടെ യാത്ര മുടങ്ങുന്നതായി പരാതി

തീർഥാടകർക്ക് ബാധകമായ ഇൻഷുറൻസ് എടുത്തതിന്റെ കോപ്പി ഹാജരാക്കണമെന്ന ചില വിമാനത്താവള ജീവനക്കാരുടെ പിടിവാശിമൂലം ഉംറ തീർഥാടകരുടെ യാത്ര മുടങ്ങുന്നതായി പരാതി.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഉംറക്ക് പുറപ്പെടാൻ എത്തിയ ചില യാത്രക്കാർക്ക് ഇത്തരം ജീവനക്കാരുടെ അജ്ഞത മൂലം വലിയ പ്രയാസങ്ങൾ അനുഭവപ്പെട്ടതായി ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു.

ഓൺലൈൻ ഉംറ വിസ ലഭിച്ചവർക്കായിരുന്നു ഈ പ്രയാസം നേരിട്ടത്. ഓൺലൈനിൽ ഉംറ വിസക്ക് അപേക്ഷിക്കുംബോൾ അപേക്ഷകന്റെ പാസ്‌പോർട്ടുകളുടെ പേരിൽ ഇൻഷുറൻസ് എടുത്താൽ മാത്രമേ സൗദി അധികൃതർ വിസ തന്നെ ഇഷ്യു ചെയ്യുകയുള്ളൂ എന്നതാണ് വസ്തുത. എന്നാൽ ഇത് സംബന്ധിച്ച് ചില വിമാനത്താവള ഉദ്യോഗസ്ഥർക്ക് അറിവില്ല എന്നതാണ് തീർഥാടകരുടെ യാത്രകൾക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

ജിവനക്കാരുടെ ഈ സമീപനം മൂലം യാത്ര മുടങ്ങിയതിനു പുറമെ ടിക്കറ്റ് ചെയ്ഞ്ച് ചെയ്യേണ്ടി വന്നതുമൂലം യാത്രക്കാർക്ക് വലിയ തുകയും സമയവും നഷ്ടമായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപേടേണ്ടതുണ്ടെന്നും ഏജൻസികൾ ആവശ്യപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്