ഇസ്രയേലിന് ഗാസയിൽ കൂട്ടക്കുരുതി നടത്താനുള്ള ലൈസൻസ് നൽകരുതെന്ന് ഖത്തർ അമീർ
ഉപരോധം കൊണ്ട് വലയുന്ന ഗാസ മുനമ്പിൽ കൂട്ടക്കൊല നടത്തുന്നതിന് ഇസ്രായേൽ സൈന്യത്തിന് പച്ചക്കൊടി കാണിക്കരുതെന്നും ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിനെ നിയന്ത്രിക്കണമെന്നും ഖത്തർ അമീർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച നടന്ന ശൂറ കൗൺസിലിന്റെ വാർഷിക സെഷനിലെ ഉദ്ഘാടന പ്രസംഗത്തിൽ, ഈ യുദ്ധം മേഖലയെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ സാഹചര്യാത്തിലേക്കാണ് നയിക്കുന്നതെന്ന് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു.
ഇരുവശത്തും നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള അക്രമങ്ങളെ അമീർ അപലപിച്ചു, മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 704 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുടർന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണവും, ഇന്ധനത്തിന്റെ അഭാവം മൂലം വൈദുതി മുടങ്ങിയതും കാരണം ഗാസയിലെ നിരവധി ഹോസ്പിറ്റലുകൾ പ്രവർത്തനം നിർത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa