Saturday, September 21, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വലിയ ടൂറിസം നിക്ഷേപകരായി സൗദി മാറും

റിയാദ് : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ടൂറിസം മേഖലയുടെ സംഭാവന വർഷാവസാനത്തോടെ ഏകദേശം 6 ശതമാനത്തിലെത്തുമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രി അഹ്മദ് അൽ ഖാതിബ് സൂചിപ്പിച്ചു.

നടപ്പ് വർഷാവസാനത്തോടെ സന്ദർശകരുടെ എണ്ണം 100 ദശലക്ഷത്തിലേക്ക് അടുക്കുമെന്നും അൽ ഖാതിബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒരു സെഷനിൽ സംസാരിച്ച മന്ത്രി, വിഷൻ 2030 പദ്ധതി പ്രകാരം ഈ മേഖലയുടെ സംഭാവന 3% ൽ നിന്ന് ഏകദേശം 10% ആയി ഉയർത്താൻ ലക്ഷ്യമിടുന്നതായി എടുത്തുപറഞ്ഞു, ഇതിനു 100 ദശലക്ഷം പ്രാദേശികവും അന്തർദ്ദേശീയവുമായ സന്ദർശകരെ ആകർഷിക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ സൗദി ടൂറിസം 93 ദശലക്ഷം സന്ദർശനങ്ങൾ രേഖപ്പെടുത്തി, 77 ദശലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളും 16 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരുമായിരുന്നു.

അടുത്ത ദശാബ്ദത്തിനുള്ളിൽ ടൂറിസത്തിൽ ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരായി സൗദി മാറുമെന്നും മന്ത്രി ഖാതിബ് പറഞ്ഞു..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്