വിമാന യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി ജിദ്ദ എയർപോർട്ട്
ജിദ്ദ ഏരിയയിലെ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വിമാന യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്.
”പ്രതികൂല കാലാവസ്ഥ നില നിൽക്കുന്നതിനാൽ ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. യാത്രക്കാർ അപ്ഡേറ്റഡ് ഷെഡ്യൂളിനായി വിമാനക്കംബനികളുമായി ബന്ധപ്പെടണം” – എന്നാണ് ജിദ്ദ എയർപോർട്ട് നിർദ്ദേശം നൽകിയിട്ടുള്ളത്.
മക്ക പ്രവിശ്യയിൽ ശക്തമായ മഴയുള്ളതിനാൽ ജാഗ്രതയിലാണ് അധികൃതർ. വെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നതിനാൽ പല റോഡുകളും അടച്ചിട്ടുണ്ട്.
അൽ ലൈത് – ഗുമൈഖ റോഡ് വെള്ളപ്പാച്ചിൽ ഉള്ളതിനാൽ ഇരു ഭാഗത്തേക്കും അടച്ചതായി മക്ക എമിരേറ്റ്സ് അറിയിച്ചു.
അതേ സമയം ഹദ ചുരവും ഹിറാ-അമീർ മാജിദ് ടണലും താത്ക്കാലികമായി അടച്ച ശേഷം വീണ്ടും തുറന്നതായി മക്ക എമിരേറ്റ്സ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa