ഇന്ന് ലാസ്റ്റ് ഡേറ്റ്; ഇത് വരെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമർപ്പിച്ചത് സൗദി മാത്രം
ഫിഫ ലോകക്കപ്പ് 2034 ന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയ പരിധി ഒക്ടോബർ 31 ഓട് കൂടെ അവസാനിക്കും.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇതുവരെ ഔദ്യോഗിക അഭ്യർത്ഥന സമർപ്പിച്ച ഒരേയൊരു രാജ്യം സൗദി അറേബ്യ മാത്രമാണ് എന്നതാണ് ശ്രദ്ധേയം.
ഒക്ടോബർ 9 ന് തന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത അറിയിച്ചുള്ള സൗദിയുടെ അപേക്ഷ സൗദി ഫുടബോൾ അസോസിയേഷൻ ഫിഫക്ക് സമർപ്പിച്ചിരുന്നു.
2034 ലോകകപ്പിനുള്ള ആതിഥേയ രാജ്യത്തെ പ്രഖ്യാപിക്കുന്നത് 2024 അവസാന പാദത്തിൽ ഉണ്ടാകുമെന്ന് ഫിഫ വെളിപ്പെടുത്തിയിട്ടുണ്ട്..
2034 ലോകകപ്പ് സംഘടിപ്പിക്കാനുള്ള ആശയം ഉപേക്ഷിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ ഏതാനും സമയം മുമ്പ് അറിയിച്ചിരുന്നു . ഇതോടെ ഏക അപേക്ഷകരായ സൗദിക്ക് തന്നെ നറുക്ക് വീഴുമെന്ന് വ്യക്തമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa