ഫിഫ 2034 ആതിഥേയർ സൗദി അറേബ്യ ; സ്ഥിരീകരണവുമായി ഫിഫ പ്രസിഡന്റ്
2034 ലെ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് സൗദി അറേബ്യ ആതിഥ്യമരുളും.
ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ 2034 ഫിഫ ഫുട്ബോൾ ലോകക്കപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.
ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്തിയ ശേഷം ഒരു രാജ്യം ഒറ്റക്ക് ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകക്കപ്പായിരിക്കും സൗദിയിൽ നടക്കുന്നത്. 2026 ലെയും 2030 ലെയും ഫിഫ ലോകക്കപ്പുകൾ വിവിധ രാജ്യങ്ങൾ സംയുക്തമായാണ് നടത്തുന്നത്.
2034 ലെ ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷയിൽ നിന്ന് ആസ്ത്രെലിയ പിന്മാറിയതോടെയായിരുന്നു സൗദിക്ക് നറുക്ക് വീണത്. ബാക്കിയുള്ള ഏക അപേക്ഷകർ സൗദി മാത്രമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa