തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

വീണ്ടും ഇസ്രായേലി ക്രൂരത; അഭയാർഥി ക്യാമ്പുകൾക്ക് നേരെ ബോംബ് വർഷം: 50 ലധികം പേർ കൊല്ലപ്പെട്ടു

ഗാസയിലെ സിവിലിയന്മാർക്കെതിരെയുളള ഇസ്രായേലി ക്രൂരത തുടരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രണ്ട് അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബ് വർഷത്തിൽ 50 ലധികം പേർ കൊല്ലപ്പെട്ടു.

അൽ മഗാസി അഭയാർഥി ക്യാംബിനു നേരെയുണ്ടായ ആക്രമണത്തിൽ 47 അഭയാർഥികളും ജബലിയ അഭയാർഥി ക്യാംബിനു നേരെയുണ്ടായ അക്രമണത്തിൽ 6 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇസ്രായേലി ബോംബ് വർഷം ജബലിയ അഭയാർഥി ക്യാംബിലെ പ്രധാനപ്പെട്ട ജല വിതരണ സ്രോതസ്സും തകർത്തിട്ടുണ്ട്.

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇത് വരെയായി 9,488 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്