ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്റെ മരണത്തിൽ അനുശോചനവുമായി സൗദി മാധ്യമങ്ങൾ ; ഗുലാം ഷബീർ ലോകത്തെ ഏറ്റവും ചെറിയ കാറിനുള്ളിൽ കയറുന്ന വൈറലായ വീഡിയോ കാണാം
ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യൻ പാകിസ്ഥാൻ നിവാസിയായ ഗുലാം ഷബീർ തൻ്റെ 43 ആം വയസ്സിൽ ജിദ്ദയിൽ ഹൃദ്രോഗത്തെത്തുടന്ന് ചികിത്സയിലിരിക്കെ മരിച്ചതിൽ അനുശോചനവുമായി സൗദി മാധ്യമങ്ങൾ .
സൗദി അറേബ്യയെ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു ഗുലാം ഷബീർ. താൻ സന്ദർശിച്ച 42 അറബ്, അറബിതര രാഷ്ട്രങ്ങളിൽ ഏറ്റവും മനോഹരമായ രാജ്യം സൗദി അറേബ്യയാണെന്ന് ഗുലാം ഷബീർ നേരത്തെ വെളിപ്പെടുത്തിയിരുന്നത് സൗദി മാധ്യമങ്ങൾ ഉദ്ധരിക്കുന്നു.ഇരു ഹറമുകളുടെ സാന്നിദ്ധ്യം വലിയ ആശ്വാസമാണെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഫുട്ബോൾ പ്രിയനായിരുന്ന ഗുലാം ശബീർ സൗദി ലീഗിൻ്റെ വലിയ ഫോളോവറായിരുന്നു. നിരവധി നേതാക്കളെയും മറ്റും കണ്ട് മുട്ടിയിട്ടുണ്ട്.
ദിവസം 40 ബോട്ടിൽ വെള്ളം കുടിച്ചിരുന്ന ഗുലാം, പ്രഭാതഭക്ഷണത്തിന് 10 മുട്ടയും 4 റൊട്ടിയും ആയിരുന്നു കഴിച്ചിരുന്നത്. ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം , 4 കോഴികളും അത്താഴത്തിന് 3 കോഴികളുമായിരുന്നു കഴിച്ചിരുന്നത് – ഒരു സൗദി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പാക് പഞ്ചാബിൽ 1980 ൽ ജനിച്ച ഗുലാം ശബീർ, 2000 മുതൽ 2006 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന റെക്കോർഡ് നില നിർത്തിയിരുന്നു. 7 അടി 8 ഇഞ്ച് ആയിരുന്നു അദ്ദേഹത്തിൻ്റെ ഉയരം.
ലോകത്തെ എറ്റവും ഉയരം കൂടിയ മനുഷ്യൻ ലോകത്തെ ഏറ്റവും ചെറിയ കാറിൽ കയറിയപ്പോൾ സംഭവിച്ചത് എന്ന പേരിൽ പ്രചരിക്കുന്ന ഗുലാം ശബീറിൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ കാണാം.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa