ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം; ജി സി സി രാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ ബന്ധിപ്പിക്കൽ ആരംഭിച്ചു
മസ്‌ക്കറ്റ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം നൽകി
ജിസിസി രാജ്യങ്ങളീലെ ഗതാഗത നിയമ ലംഘനങ്ങൾ ഇലക്ട്രോണിക് ആയി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുകയും ചെയ്തു.
മസ്കറ്റിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് സമ്മേളനത്തിലാണ് ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം ലഭിച്ചതും ജിസിസി രാജ്യങ്ങൾക്കിടയിൽ ട്രാഫിക് നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതായി വെളിപ്പെടുത്തിയതും.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഒരു പുതിയ നാഴികക്കല്ലാണെന്ന് ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പ്രസ്താവിച്ചു.
ഒരൊറ്റ വിസയിൽ 6 ജിസിസി രാജ്യങ്ങളിലും സഞ്ചരിക്കാമെന്നതിനാൽ, ഏകീകൃത ടൂറിസ്റ്റ് വിസ ഗൾഫ് മേഖലയിൽ വിനോദ സഞ്ചാരികളുടെ ഒഴുക്കിനു കാരണമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa