തൊഴിലന്വേഷിച്ച് ഗൾഫിലേക്ക് പറക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
തൊഴിലന്വേഷിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്നവരുടെ എണ്ണം സമീപ ദിനങ്ങളിൽ വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണെന്ന് ട്രാവൽ മേഖലയിലുള്ളവർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
സാധാരണ ഈ സമയത്ത് ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് അനുഭവപ്പെടാറില്ലെങ്കിലും ഇപ്പോൾ തൊഴിൽ അനേഷിച്ച് പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത് കാരണം യുഎഇ സെക്ടറിലേക്ക് വലിയ തോതിൽ തന്നെ ടിക്കറ്റ് നിരക്കിലും വർദ്ധനവാണ് ഉണ്ടായിട്ടുള്ളതായി എ ആർ നഗർ കുന്നുംപുറം ജൗഫ് ട്രാവൽസ് എംഡി മുഹമ്മദ് സ്വാലിഹ് പറയുന്നു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണയായി 7000 രൂപ ടിക്കറ്റ് നിരക്ക് വരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരട്ടിയിലധികം തുകയാണ് നൽകേണ്ടി വരുന്നത്.
ജോലി തിരയാൻ വിസിറ്റ് വിസയിൽ പറക്കുന്നവരുടെ എണ്ണത്തിലെ ക്രമാതീത വർദ്ധനവ് കാരണം വിസിറ്റ് വിസ ഇഷ്യൂ ചെയ്യുന്ന പല സ്ഥാപനങ്ങളുടെയും അനുവദിക്കപ്പെട്ട ക്വാട്ടകൾ വരെ അവസാനിക്കുന്ന സ്ഥിതിയാണുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാട്ടിലെ തൊഴിൽ ഇല്ലായ്മയുടെ രൂക്ഷതയാണ് ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് വെളിവാകുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa