ഫിംഗർ പ്രിന്റിൽ കൃത്രിമത്വം കാണിച്ച് സൗദിയിലേക്ക് കടക്കാനുള്ള മുൻ പ്രവാസികളുടെ ശ്രമം പൊളിഞ്ഞു
മദീന:ബയോമെട്രിക് ഫീച്ചറുകളിൽ കൃത്രിമത്വം കാട്ടി സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാനി യാത്രക്കാരെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായി ജവാസാത്ത് അറിയിച്ചു.
ഇരുവരെയും നേരത്തെ ഇഖാമ, തൊഴിൽ നിയമ ലംഘനത്തിന് പിടികൂടി സൗദിയിൽ നിന്ന് നാട് കടത്തിയതായിരുന്നു.
സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ടവരിൽ പലരും പല മാർഗങ്ങളും ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് മേൽ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്.
സൗദിയിലേക്ക് പ്രവേശന വിലക്ക് നിലവിലുണ്ടോ ഇല്ലയോ എന്നത് എയർപോർട്ട് ജവാസാത്ത് സംവിധാനങ്ങളുമായോ മറ്റോ ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയായിരിക്കും ഇത്തരക്കാർക്ക് ചെയ്യാൻ സാധിക്കുക എന്നാണ് സാമൂഹിക പ്രവർത്തകർ അറിയിക്കുന്നത്.
പല കേസുകളിലും പലർക്കും പല അനുഭവങ്ങൾ ആണുള്ളതെന്നതിനാൽ വ്യക്തമായ ഒരു അഭിപ്രായം നാട് കടത്തപ്പെട്ടവരുടെ കാര്യത്തിൽ പറയാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa