Monday, November 25, 2024
Saudi ArabiaTop Stories

മക്കയിലും ജിദ്ദയിലും മറ്റ് അഞ്ച് ഗവർണ്ണറേറ്റുകളിലും ഇന്ന് അർദ്ധ രാത്രി മുതൽ റെഡ് അലർട്ട്

മക്ക നഗരത്തിലും ജിദ്ദയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് രാത്രി 12:00 മുതൽ ബുധൻ ഉച്ചയ്ക്ക് 1 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മക്ക, ജിദ്ദ നഗരങ്ങൾക്ക് പുറമെ, റാബിഗ്, ഖുലൈസ്, അൽ-കാമിൽ, അൽ-ജമൂം, ബഹ്‌റ എന്നീ ഗവര്ണറേറ്റുകളിൽ ആണ് റെഡ് അലർട്ട്.

നിരീക്ഷണമനുസരിച്ച് കനത്ത മഴ, അതിവേഗ കാറ്റ്, തിരശ്ചീന ദൃശ്യപരതയുടെ അഭാവം, ആലിപ്പഴ വര്ഷം, പേമാരി, ഇടിമിന്നൽ എന്നിവ ഈ ഗവർണറേറ്റുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ, പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെള്ളപ്പൊക്ക പാതകൾ, വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അപകടസാധ്യതയുള്ളതിനാൽ അവിടെ നീന്താൻ പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്