ആശിച്ചവർക്ക് ആശ്രയമായി കെ.എം.സി.സി
മദീനാ മുനവ്വറ : അഞ്ചു നേരം പ്രബഞ്ച നാഥനിലേക്ക് സാഷ്ടാംഗം നമിക്കാൻ തിരിഞ്ഞ് നിൽക്കുന്ന പുണ്യ ഗേഹം കാണാനും ഉംറ നിർവഹിക്കാനും ജീവിതാഭിലാഷമാക്കിയ അർഹരായ പതിനാല് ജില്ലകളിലുള്ള മുസ്ലിം ലീഗ് പ്രവർത്തകർക്ക് സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഇഹ്ത്തിഫാൽ 2023 എന്ന ബൃഹത്തായ പദ്ധതിയിലൂടെ സൗജന്യ ഉംറയും മദീന സന്ദർശനവുമൊരുക്കി.
പരിശുദ്ധ ഉം റ നിർവ്വഹണത്തിന് ശേഷം ജിദ്ധ, ബദർ എന്നീ സ്ഥലങ്ങളിലെ സന്ദർശനവും സ്വീകരണവും കഴിഞ്ഞ് പ്രവാചക നഗരിയായ മദീനയിൽ എത്തിയ തീർത്ഥാടകർക്ക് മദീന കെ.എം.സി.സി ഹൃദയങ്കമായ സ്വീകരണം നൽകി.
കുട്ടികൾ,വനിതാ വിംഗ് വിവിധ ഏരിയകളിൽ നിന്നായി നൂറോളം പ്രവർത്തകരും പങ്കെടുത്തു. മദീനയിലെ സ്വീകരണത്തിന് പ്രസിഡ്ന്റ് ശരീഫ് കാസർകോഡിന്റെ അധ്യക്ഷതയിൽ സീനിയർ നേതാവ് സൈദുഹാജി ഉൽഘാടനം നിർവ്വഹിച്ചു.
ഉംറ സംഘത്തിന്റെ അമീർ കൂടിയായ അബ്ദുറഹ്മാൻ അറക്കൽ യാത്രാനുഭവങ്ങൾ പങ്ക് വെച്ചു. അൽഹസ നേതാവ് നാസർ പാറക്കടവ് ആശംസയർപ്പിച്ചു.
മദീന കെ.എം.സി.സി യുടെ ഉപഹാരം
അഹമ്മദ് മുനമ്പം ,അഷ് റഫ് ഒമാനൂർ,
ഷാജഹാൻ ചാലിയം ,നാസർ തടത്തിൽ
എന്നിവർ സമ്മാനിച്ചു
പ്രവാചക നഗരിയും സിയാറയും കഴിഞ്ഞ് ദമ്മാമിലേക്ക് യാത്രയാകുന്ന സംഘം
സൗദി കിഴക്കൻ പ്രവിശ്യയുടെ ആദരവും
ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുക. ജനറൽ സെക്രട്ടറി അശ്റഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും
പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa