സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ മലയാളിക്ക് തടവും നാട് കടത്തലും ശിക്ഷ; പിടിക്കപ്പെട്ടത് വാഹനത്തിന്റെ ചാസിക്കടിയിൽ ഒളിപ്പിച്ച് പണം കടത്തുന്നതിനിടെ
റിയാദ്: ബിനാമി ബിസിനസ് കേസിൽ മലയാളിക്കും സഹായിച്ച സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. സൗദി പൗരന്റെ രെജിസ്റ്റർ ചെയ്തിരുന്ന കരാർ സ്ഥാപനം മലയാളിയായിരുന്നു സ്വന്തം നിലയിൽ കൈകാര്യം ചെയ്തിരുന്നത്.
മലയാളി തന്റെ വാഹനത്തിന്റെ ചാസിക്കടിയിൽ ഒളിപ്പിച്ച് 1,31,000 റിയാൽ സൗദിക്ക് പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായതിനെത്തുടർന്ന് നടന്ന ചോദ്യം ചെയ്യലിലായിരുന്നു ബിനാമി ബിസിനസ് സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്.
പ്രതികളായ മലയാളിക്കും സൗദി പൗരനും ഓരോ വര്ഷം വീതം തടവ് ശിക്ഷയും, 60,000 റിയാൽ പിഴയും പിടിച്ചെടുത്ത തുക കണ്ട് കെട്ടലും , അഞ്ച് വർഷത്തേക്ക് സൗദി പൗരന് പ്രസ്തുത മേഖലയിൽ പ്രവർത്തനം നടത്തുന്നതിന് വിലക്കും, സ്ഥാപനത്തിന്റെ ലൈസൻസുകൾ റദ്ദാക്കലും വിധി സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കലും ശിക്ഷാ വിധിയിൽ പറയുന്നു.
ഇതിന് പുറമെ തടവിന് ശേഷം മലയാളിയെ നാട് കടത്താനും സൗദിയിലേക്ക് ആജീവനാന്ത വിലക്കേർപ്പെടുത്താനും വിധിന്യായത്തിൽ പറയുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa