ഞങ്ങൾ ശത്രുവുമായി തന്ത്രപരമായ പോരാട്ടത്തിലാണ്, ഞങ്ങൾ വിജയിക്കും, അതിൽ സംശയമില്ല: ഇസ്മായിൽ ഹനിയ്യ
ഇസ്രായേലുമായി ഒരു നീണ്ട യുദ്ധത്തിന് തങ്ങൾ തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയ്യ വ്യാഴാഴ്ച പ്രസ്താവിച്ചു.
ഞങ്ങൾ ഇസ്രായേലി ശത്രുവുമായി തന്ത്രപരമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്, അതിൽ ദൈവത്തിന്റെ അനുവാദത്തോടും സഹായത്തോടും കൂടി മാത്രമേ ഞങ്ങൾ വിജയിക്കുകയുള്ളു. ഒരു തരി പോലും അതിൽ ഞങ്ങൾ സംശയിക്കുന്നില്ല. ശത്രു നീണ്ട യുദ്ധം ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിനു തയ്യാറാണ്. അപ്പോൾ നമ്മുടെ ദൃഢനിശ്ചയം നമ്മുടെ ശത്രുവിന്റെ ദൃഢനിശ്ചയത്തേക്കാൾ വലുതാണ്.
പ്രതിരോധത്തിന് മേൽക്കൈയും അവസാന വാക്കും ഉണ്ടായിരിക്കും, ഗാസ മുനമ്പിലും നമ്മുടെ എല്ലാ ഫലസ്തീൻ ദേശത്തും അൽ-ഖസ്സാം ബ്രിഗേഡുകളും പ്രതിരോധ വിഭാഗങ്ങളും ഗാസയിലെ അധിനിവേശത്തെ പരാജയപ്പെടുത്തുന്നത് ലോകം കാണും. 18 വർഷം മുമ്പ് പരാജയപ്പെടുത്തിയ പോലെ, ഫലസ്തീനിലെ എല്ലാ അനുഗ്രഹീത ഭൂമിയിൽ നിന്നും അത് പരാജയപ്പെടും. ഇസ്മായിൽ ഹനിയ പറഞ്ഞു.
അതേ സമയം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തെക്കുറിച്ച് ഹമാസ് ഇറാനെ അറിയിച്ചിട്ടില്ലെന്നും അതിനാൽ ഹമാസിന് വേണ്ടി ടെഹ്‌റാൻ യുദ്ധത്തിൽ ഇറങ്ങില്ലെന്നും ഇറാനിയൻ സുപ്രീം ലീഡർ അലി ഖുമൈനി നേരത്തെ പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഇറാൻ ഹമാസ് പ്രസ്ഥാനത്തിന് രാഷ്ട്രീയവും ധാർമ്മികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും എന്നാൽ നേരിട്ട് ഇടപെടില്ലെന്നും ഖുമൈനി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa