ദിവസവും ഒരു മണിക്കൂർ നടക്കുന്നത് അമിത വണ്ണത്തിനുള്ള സാധ്യത 50% കുറയ്ക്കും
ജിദ്ദ: ദിവസവും ഒരു മണിക്കൂർ നടക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത 50% കുറയ്ക്കുമെന്ന് പഠനം.
പ്രശസ്ത കൺസൾട്ടന്റ് ഡോ.മുഹമ്മദ് അൽ അഹ്മദിയാണ് 12,000 ആളുകളിൽ നടത്തിയ പഠനത്തിൽ ഇക്കാര്യം തെളിഞ്ഞതായി വെളിപ്പെടുത്തുന്നത്.
ഈ പഠനം ഹാർവാർഡ് സർവകലാശാലയിൽ ആണ് നടത്തിയതെന്നും പാരമ്പര്യ ജീനുകളുടെ സാന്നിധ്യത്തിൽ പോലും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന് നടത്തത്തിന്റെ ഫലപ്രാപ്തി തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
നടത്തം ബ്രസ്റ്റ് കാൻസർ സാധ്യത 14 % കുറക്കുകയും സന്ധി വേദന, പഞ്ചസാര കഴിക്കാനുള്ള ആഗ്രഹം എന്നിവ കുറക്കുകയും ചെയ്യുമെന്നും അഹ്മദി വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa