Sunday, November 24, 2024
Saudi ArabiaTop Stories

അന്താരാഷ്ട്ര പുരുഷ ദിനത്തിൽ സൗദി ആരോഗ്യ മന്ത്രാലയം പുരുഷന്മാർക്ക് നൽകുന്ന 5 മെഡിക്കൽ ഉപദേശങ്ങൾ കാണാം

അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം പുരുഷന്മാർക്ക് അവരുടെ ആരോഗ്യം നിലനിർത്താൻ 5 മെഡിക്കൽ ടിപ്പുകൾ നൽകി. അവ താഴെ കൊടുക്കുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, അനുയോജ്യമായ ഭാരം നിലനിർത്തുക.

ആഴ്ചയിൽ 5 ദിവസമെങ്കിലും 30 മിനുട്ട് നടത്തം പരിശീലിക്കുക.

വൻകുടലിലെയും മലാശയത്തിലെയും കാൻസറിനുള്ള ആദ്യകാല പരിശോധന 45 ആം വയസ്സിൽ ആരംഭിക്കുക.

55 വയസും അതിൽ കൂടുതലുമുള്ള പ്രായത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ആദ്യകാല സ്ക്രീനിംഗ് ആരംഭിക്കുക.

നിങ്ങൾ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പതിവായി ഡോക്ടറെ സന്ദർശിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്