അബുദാബിയിലെ ക്ഷേത്രത്തിനു പാർക്കിംഗിനായി 13 ഏക്ര സ്ഥലം കൂടി അനുവദിച്ചു
അബുദാബിയിൽ നിർമ്മിക്കാൻ പോകുന്ന ഹിന്ദു ക്ഷേത്രത്തിനു പാർക്കിംഗിനായി മാത്രം 13 ഏക്ര സ്ഥലം കൂടി അനുവദിക്കപ്പെട്ടതായി ഹിന്ദു മന്ദിർ നിർമ്മാണത്തിനു മേൽ നോട്ടം വഹിക്കുന്ന പൂജ്യ ബ്രഹ്മാവിഹാരിദാസ് അറിയിച്ചു.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംഭാവന ചെയ്ത 13.5 ഏക്ര സ്ഥലത്താണു ഹിന്ദു മന്ദിർ നിർമ്മാണം ആരംഭക്കാൻ പോകുന്നത്.
സ്വാമി മഹാരാജിൻ്റെ അദ്ധ്യക്ഷതയിൽ ഈ വരുന്ന ഏപ്രിൽ 13 നാണു ക്ഷേത്ര ശിലാന്യാസം നടക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa