കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകുന്നവർക്കുള്ള പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ
കൂടെ ആളില്ലാതെ കുട്ടികളെ വാഹനത്തിൽ ഉപേക്ഷിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ മൂല്യം സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ ഉപേക്ഷിക്കുന്നത് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്താവുന്ന നിയമ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
കുറച്ച് നേരത്തേക്കാണെങ്കിൽ പോലും ഒരു കുട്ടിയെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകുന്നത് അവന്റെ ജീവന് അപകടം ചെയ്യുന്ന കാര്യമാണെന്നും മുറൂർ ഓർമ്മിപ്പിച്ചു.
വാഹനത്തിനുള്ളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് കുട്ടികൾക്ക് സുരക്ഷാ സീറ്റുകൾ ഒരുക്കണമെന്നും ട്രാഫിക് ഡിപാർട്ട്മെൻ്റ് വാഹന ഡ്രൈവർമാരെ ഉപദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa