Wednesday, December 4, 2024
Saudi ArabiaTop StoriesWorld

യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് ബിൻ ഫർഹാൻ

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഗാസ മുനമ്പിലെ മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തു.

ഇത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന് വിശദീകരിച്ച രാജകുമാരൻ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഗാസയിലെ താത്ക്കാലിക വെടി നിർത്തൽ കരാറിനെ അറബ്, അന്താരാഷ്ട്ര ലോകം സ്വാഗതം ചെയ്തു.

നാലു ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥ ചെയ്യുന്ന ഈ കരാർ നേടിയെടുക്കാൻ  ഖത്തർ,  ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയവ് പ്രസ്താവനയിൽ പ്രശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്