വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച മുൻ പ്രവാസി പിടിയിൽ
അബ്ഹ: അബ്ഹ ഇൻ്റർനാഷണൽ എയർപോർട്ട് വഴി അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച വിദേശിയെ പിടി കൂടി.
ഒരു അഫ്ഘാനി പൗരനായിരുന്നു വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്.
ഇയാൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജവാസാത്ത് പ്രസ്താവിച്ചു.
സമീപ ദിനങ്ങളിൽ മദീന വഴിയും ഹായിൽ വഴിയും അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച മുൻ സൗദി പ്രവാസികളായ പാകിസ്ഥാനി, അഫ്ഗാനി പൗരന്മാരെ പിടി കൂടുകയും സ്വദേശങ്ങളിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു.
പിടിക്കപ്പെട്ടവർ നേരത്തെ സൗദിയിൽ ജോലി ചെയ്തവരും ഇഖാമ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാട് കടത്തപ്പെട്ടവരും ആയിരുന്നു. ഇതിൽ പാകിസ്ഥാനികൾ വിരലടയാളത്തിൽ കൃത്രിമം കാട്ടിയായിരുന്നു സൗദിയിലേക്ക് കടക്കാൻ ശ്രമിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa