ഒടുവിൽ ദ്വിരാഷ്ട്ര രൂപീകരണമാണ് ശാശ്വത പരിഹാരമെന്ന വാദം അംഗീകരിച്ച് ബൈഡൻ
ഇസ്രായേൽ, പലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ദ്വിരാഷ്ട്ര രൂപീകരണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ഒരേപോലെ സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഏക മാർഗ്ഗം ഇതാണെന്ന് ബൈഡൻ പറഞ്ഞു.
ഇസ്രയേലിയുടെയും പലസ്തീൻ ജനതയുടെയും ദീർഘകാല സുരക്ഷ ഉറപ്പാക്കാൻ ദ്വിരാഷ്ട്ര രൂപീകരണമല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് എക്സ് പ്ലാറ്റഫോമിലെ തന്റെ അക്കൗണ്ടിലൂടെയാണ് ബൈഡൻ അറിയിച്ചത്.
അതെ സമയം ഗാസയിൽ ബന്ദിയാക്കപ്പെട്ടിരുന്ന 4 വയസ്സുള്ള അമേരിക്കൻ പെൺകുട്ടി അബിഗയിൽ എഡനെ മോചിപ്പിച്ചതായി ബൈഡൻ സ്ഥിരീകരിച്ചു.
അവൾ സ്വതന്ത്രയായെന്നും, ഇപ്പോൾ ഇസ്രായേലിൽ ആണെന്നും, കൂടുതൽ അമേരിക്കൻ തടവുകാരെ മോചിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഖത്തർ അമീർ, ഈജിപ്ത് പ്രസിഡന്റ് , നെതന്യാഹു എന്നിവരുമായി ഞാൻ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa