കരാർ പ്രകാരം മോചിപ്പിച്ച 16 കാരിയെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്തു
ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനുള്ള ഹമാസ്-ഇസ്രായേൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഫലസ്തീനി പെൺകുട്ടിയെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്തു.
നഫൂദ് ഹമാദ് എന്ന 16 കാരിയെയാണ് തടവിൽ നിന്ന് വിട്ടയച്ച് രണ്ട് ദിവസത്തിനു ശേഷം വീണ്ടും ഇസ്രായേൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച തന്റെ മകളെ മോചിപ്പിച്ചുവെങ്കിലും ഇന്ന് ഇസ്രായേൽ സൈന്യം വീണ്ടും മകളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നഫൂദിന്റെ പിതാവ് അറിയിച്ചു.
പെൺകുട്ടിയുടെ മോചനത്തിൽ ഒരു ഇസ്രായേലി പ്രതിഷേധിക്കുകയും അവളുടെ മോചനത്തിനെതിരെ നിയമപരമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഇസ്രായേലി തടവറയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫലസ്തീനി പെൺകുട്ടിയാണ് നഫൂദ്. രണ്ട് വർഷം മുമ്പ് സ്‌കൂൾ വിടുമ്പോൾ ഒരു ഇസ്രായേലി കുടിയേറ്റക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നഫൂദിനെ 12 വർഷത്തേക്കായിരുന്നു തടവ് ശിക്ഷക്ക് വിധിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa