സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; വിമാന യാത്രയിൽ അനുവദനീയമല്ലാത്ത ബാഗേജുകളെക്കുറിച്ച് ഓർമ്മപ്പെടുത്തി ജിദ്ദ എയർപോർട്ട്
ജിദ്ദ: യാത്രകൾ എളുപ്പമാക്കുന്നതിനായി അനുവദനീയമായ രീതിയിലുള്ള ബാഗേജുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജിദ്ദ എയർപോർട്ട് വീണ്ടും ഓർമ്മപ്പെടുത്തി.
ഉരുണ്ടതും സാധാരണ ആകൃതിയിലല്ലാത്തതുമായ രീതിയിലുള്ള ബാഗേജുകൾ, ശീല കൊണ്ട് ചുറ്റിയ ബാഗേജുകൾ, കയറു കൊണ്ട് കെട്ടിയ ബാഗേജുകൾ എന്നിവ അനുവദിക്കില്ല.
ഇവക്ക് പുറമേ, നീളമുള്ള സ്ട്രാപ്പുകൾ ഉള്ള ബാഗേജുകൾ, ടിക്കറ്റിൽ നിഷ്ക്കർഷിച്ഛതിലും അധികം തൂക്കമുള്ള ബാഗേജുകൾ, തുണി കൊണ്ടുള്ള ലഗേജുകൾ എന്നിവയും അനുവദിക്കില്ല.
അതോടൊപ്പം അംഗീകൃത ടാക്സികളെ തന്നെ യാത്രക്ക് ആശ്രയിക്കണമെന്നും അതു സുരക്ഷ യാത്രക്ക് പ്രധാനമാണെന്നും ജിദ്ദ എയർപോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa