കാറ്റും മഴയും: ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്
ജിദ്ദ: സൗദിയുടെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
മഴയുള്ള സമയം സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയേണ്ടതിൻ്റെയും, വെള്ളച്ചാട്ടങ്ങൾ, താഴ്‌വരകൾ, തോടുകൾ വെള്ളം ഒരുമിച്ച് കൂടുന്ന പ്രദേശങ്ങൾ എന്നിവയിൽ നിന്ന് മാറിനിൽക്കേണ്ടതിന്റെയുംആവശ്യകത ഓമ്മിപ്പിച്ച സിവിൽ ഡിഫൻസ് അത്തരം സ്ഥലങ്ങളിൽ നീന്തരുതെന്നും അഭ്യർഥിച്ചു.
വിവിധ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വഴി പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു.
മക, മദീന, അൽബാഹ, ഹായിൽ, തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, എന്നീ പ്രവിശ്യകളിൽ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa