സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
ഹായിലിൽ കൊലപാതകക്കേസിൽ പ്രതിയായ സ്വദേശി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാാലയം പ്രസ്താവിച്ചു.
വാഇൽ ബിൻ ബാജിഹ് അൽ അൻസി എന്ന സൗദി പൗരനെയാണ് അവാദ് ബിൻ മുസ്‌ലിം അശംരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിന് വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് കുത്തുകയും അത് മരണത്തിന് കാരണമാകുകയുമായിരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണ വിഭാഗം പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാാരണയിൽ കുറ്റം ബോധ്യപ്പെട്ട കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശനിയാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
നിരപരാധികളെ അക്രമിക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്ന ആർക്കും നിയമ പ്രകാരമുള്ള ശിക്ഷാ വിധി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa