സൗദിയിൽ ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യക്കാരും തൊഴിലാളികളും ഇവരാണ്
റിയാദ് : വിദേശ തൊഴിലാളികൾക്ക് മേൽ തൊഴിലുടമ നൽകേണ്ട ലെവി ബാധകമല്ലാത്ത രാജ്യക്കാരും തൊഴിലാളികളും ഏതൊക്കെയെന്ന് അറിയാം.
നിലവിൽ ലെവിയിൽ നിന്നും നാലു രാജ്യക്കാരാണു ഒഴിവാക്കപ്പെട്ടിരിക്കുന്നത്.സൗദിയിൽ നിന്നും നാടു കടത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടവരാണു ഇവർ,
1.ഈജിപ്ഷ്യൻ പാസ്പോർട്ടുള്ള ഫലസ്തീനികൾ 2.ബർമ്മക്കാർ 3.ബലൂചികൾ 4.തുർക്കിസ്ഥാനികൾ
മേൽപ്പറഞ്ഞ രാജ്യക്കാർക്ക് താമസ രേഖ പുതുക്കുംബോൾ ലെവി നൽകേണ്ടതില്ല.
ഇവർക്ക് പുറമേ മറ്റു രാജ്യങ്ങളിലുള്ളവർ താഴെപ്പറയുന്ന വിഭാഗത്തിൽ പെടുന്ന തൊഴിലാളികൾക്കും ലെവി അടക്കേണ്ടതില്ല എന്നാണു നിയമം:
- ഒന്ന് മുതൽ നാലു വരെ മാത്രം തൊഴിലാളികളുള്ള ചെറിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾ.
- ഒൻപതിൽ താഴെ വിദേശികൾ ഉള്ള സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾ ( തൊഴിലുടമ തൊഴിൽ രഹിതനായിരിക്കണം)3. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളിലും കംബനികളിലും ജോലി ചെയ്യുന്നവർ.4 സ്വദേശി വനിതയുടെ വിദേശി ഭർത്താവ്.5 സ്വദേശി പൗരന്റെ വിദേശിയായ ഭാര്യ.6 വിദേശി ഭർത്താവിൽ നിന്ന് സ്വദേശി യുവതിക്കുണ്ടായ സന്താനങ്ങൾ.7 ജി സി സി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് ലെവി ബാധകമല്ല .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa