Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ 3.25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഖിദിയ സിറ്റി

റിയാദ് : ഖിദിയ സിറ്റി 3,25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിവർഷം 48 ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഖിദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല അൽ ദാവൂദ് പ്രസ്താവിച്ചു.

പ്രതിവർഷം 48 ദശലക്ഷം സന്ദർശനങ്ങൾക്ക് വഴിതുറക്കുന്ന ഒരു ആഗോള ലക്ഷ്യസ്ഥാനവും സംയോജിത നഗരവുമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഖിദിയയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളെന്ന് അൽ ദാവൂദ് പറഞ്ഞു.

ഖിദിയ നഗരത്തിൽ ആയിരക്കണക്കിന് അപ്പാർട്ടുമെന്റുകളും റെസിഡൻഷ്യൽ യൂണിറ്റുകളും ഉണ്ടാകും, ഇത് വിവിധ മേഖലകളിൽ ഏകദേശം 3,25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സജ്ജീകരിച്ചിരിക്കുന്നതായും ദാവൂദ് കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഖിദ്ദിയ സിറ്റി റിയാദിലെ സിറ്റി സെന്ററിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. അമ്യൂസ്‌മെന്റ് പാർക്കുകൾ, സ്‌പോർട്‌സ് ഏരിയകൾ, കാർ, ബൈക്ക് റൈഡിംഗ് പാതകൾ, വാട്ടർ പാർക്കുകൾ, പ്രകൃതിദൃശ്യങ്ങൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ തുടങ്ങി നിരവധി വിനോദ സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരിക്കും. ആഗോള കായിക മത്സരങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ പ്രാപ്തമാണ് ഖിദിയ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്