ഉർവക്ക് ജയം; സൗദി പ്രതീക്ഷ ചുമലിലേറ്റി ഇത്തിഹാദ് ഇന്ന് കളത്തിൽ
ജിദ്ദ: ക്ലബ് ലോകക്കപ്പിന്റെ രണ്ടാം റൗണ്ടിൽ, ജൗഹറ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി സൗദി സമയം 9 മണിക്ക് നടക്കുന്ന ആവേശപ്പോരാ ട്ടത്തിൽ ജിദ്ദ ഇത്തിഹാദ് ഈജിപത് അൽ അഹ്‌ലിയെ നേരിടും.
ക്ലബ് ലോകക്കപ്പിലെ ഏക സൗദി ക്ലബ് ആണെന്നതിനാൽ സൗദി ജനതയും സൗദിയിലെ പ്രവാസികളും ഇത്തിഹാദിന്റെ പോരാട്ടം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ആദ്യ മത്സരത്തിൽ മടക്കമില്ലാത്ത 3 ഗോളുകൾക്ക് ഒക് ലാൻഡ് സിറ്റിയെ തകർത്ത ഊർജ്ജവുമായി എത്തുന്ന ഇത്തിഹാദിന്റെ നിരയിൽ ലോകത്തെ മികച്ച താരങ്ങൾ അണി നിരക്കുന്നുണ്ടെന്നത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
അതേ സമയം പ്രിൻസ് അബ്ദുല്ല ഫൈസൽ സ്റ്റേഡിയത്തിൽ ഇപ്പോൾ നടന്ന രണ്ടാം റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ഉർവ റെഡ്സ്, ലിയോണിനെ ഒരു ഗോളിന് തോൽപ്പിച്ചു അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
