215 നഴ്സുമാരെ ട്രാൻസ്ഫർ ചെയ്ത തീരുമാനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്.
കുവൈത്തിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 215 നഴ്സുമാരെ എമർജൻസി വിഭാഗങ്ങളിൽ നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയ തീരുമാനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിലേക്ക് എമർജൻസി വിഭാഗത്തിലെ നഴ്സുമാരെ ട്രാൻസ്ഫർ ചെയ്തത് എമർജൻസി മേഖലയിൽ വലിയ ആഘാതമാകുമെന്നാണു റിപ്പോർട്ട് പറയുന്നത്.
അവധി ദിവസങ്ങളിലെയും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലെയും സേവനങ്ങൾക്ക് പര്യാപ്തമായ എണ്ണം നേഴ്‌സുമാർ നിലവിലില്ല എന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa