തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി വത്ക്കരണം നടപ്പാക്കൽ; ഷോപിംഗ് മാളുകളിൽ ശക്തമായ പരിശോധന

റിയാദ്: സൗദിവത്ക്കരണ, തൊഴിൽ നിയമ പരിശോധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സെൻട്രൽ റിയാദിലെ ഷോപ്പിംഗ് മാളുകളിൽ ശക്തമായ പരിശോധന.

മാളുകളിലെ പരിശോധനകൾക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംഘത്തിൽ ഹാജരായിരുന്നു.

റിയാദ് നഗരത്തിലെ മുഴുവൻ ഡിസ്ട്രിക്കുകളിലും നടക്കുന്ന വിവിധ പരിശോധനകളുടെ ഭാഗമായാണു ഷോപ്പിംഗ് മാളുകളിലെ ഈ പരിശോധന.

സൗദിവത്ക്കരണ നിയമങ്ങളും തൊഴിൽ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി സൗദി തൊഴിൽ വിപണി മെച്ചപ്പെടുത്തുക എന്നതാണു അധികൃതരുടെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്