സൗദി പൌരനെ എറിഞ്ഞ് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അദ്നാൻ ബിൻ സ്വാലിഹ് അൽ ബദീവി എന്ന സൗദി പൌരനെയാണ് അഹ്മദ് ബിൻ യൂസുഫ് അൽ ഹമീദ് എന്ന സൗദി പൌരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരക്ക് നേരെ മൂർച്ചയേറിയ വസ്തു കൊണ്ട് എറിയുകയും അത് ഇരയുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയും പ്രതിയുടെ അനന്തരാവകാശിക്ക് പ്രായ പൂർത്തിയാകും വരെ ശിക്ഷ വൈകിപ്പിക്കുകയുമായിരുന്നു.
ഇപ്പോൾ അനന്തരാവകാശിക്ക് പ്രായപൂർത്തിയാകുകയും വധ ശിക്ഷാ വിധിയെ പിന്തുണക്കുകയും ചെയ്തു.
അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശിക്ഷാ വിധിയെ ശരി വെക്കുകയും സൗദി റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ ഇന്ന് ശനിയാഴ്ച ഈസ്റ്റേൺ പ്രൊവിൻസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa