Friday, September 20, 2024
Saudi ArabiaTop Stories

വിവാഹമോചിതയായ യുവതിയുടെ പേരിലുള്ള ഇരുപതിനായിരം റിയാൽ ട്രാഫിക് ഫൈൻ മുൻ ഭർത്താവിന്റെ പേരിലേക്ക് മാറ്റി ജിദ്ദ കോടതി

ജിദ്ദയിൽ വിവാഹമോചിതയായ യുവതിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് ചുമത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അവരുടെ മുൻ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിക്കൊണ്ട് ജിദ്ദയിലെ ജനറൽ കോടതി അന്തിമ വിധി പുറപ്പെടുവിച്ചു.

20000 റിയാൽ പിഴ ചുമത്തിയ നിയമലംഘനങ്ങളുടെ പൂർണ ഉത്തരവാദിത്തം തന്റെ മുൻ ഭർത്താവിനാണെന്ന് യുവതി കോടതിയിൽ തെളിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി.

തന്റെ പേരിലുള്ള വാഹനത്തിനെതിരെ 20000 റിയാൽ ട്രാഫിക് പിഴയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാൽ വാഹനം ഉപയോഗിച്ചിരുന്നത് താനല്ലെന്നും സൗദി പൗരയായ സ്ത്രീ ജനറൽ കോടതിയുടെ കീഴിൽ ട്രാഫിക് സർക്യൂട്ടിന് മുമ്പാകെ പരാതി നൽകി.

വിവാഹമോചനത്തിന് മുമ്പ് വാഹനം ഭർത്താവിന്റെ കൈവശമായിരുന്നു എന്നും, ആ കാലയളവിലാണ് വാഹനത്തിനെതിരെ ഇത്രയും തുക പിഴയായി രേഖപ്പെടുത്തിയത് എന്നും സ്ത്രീ കോടതിയിൽ തെളിയിക്കുകയായിരുന്നു.

സാക്ഷി ഉൾപ്പെടെയുള്ള തെളിവുകളും, വാഹനമോടിക്കുന്നതിനായി മുൻ ഭർത്താവിന്റെ പേരിൽ നൽകിയ സമ്മതപത്രവും, പ്രതിയുമായുള്ള വാട്സാപ്പ് ചാറ്റും തെളിവായി യുവതി കോടതിയിൽ ഹാജരാക്കി.

യുവതിയുടെ വാദം ശെരിയാണെന്ന് ബോധ്യപ്പെട്ട കോടതി ട്രാഫിക് നിയമലംഘനങ്ങൾ മൂലമുണ്ടായ എല്ലാ പിഴകളും ഭർത്താവിന്റെ പേരിലേക്ക് മാറ്റാൻ ഉത്തരവിട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q