വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; സൗദിയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഈ കാരണം കൊണ്ട്
സൗദിയിൽ കര ഗതാഗതവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം വെളിപ്പെടുത്തി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഡാറ്റ.
2022 ലെ ലാൻഡ് ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ട്രാക്ക് മാറുന്നതും, മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നത്.
475000 അപകടങ്ങളാണ് പെട്ടെന്നുള്ള ട്രാക്ക് മാറ്റം മൂലം സംഭവിച്ചത്, സുരക്ഷിതമായ അകലം പാലിക്കാത്തത് കാരണം 459000 അപകടങ്ങളും ഡ്രൈവിങ്ങിങ്ങിൽ നിന്ന് ശ്രദ്ധ മാറിയത് കാരണമായി 194000 അപകടങ്ങളും റിപ്പോർട്ട് ചെയ്തു.
എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങൾ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. നഗരങ്ങളിലെ ഗുരുതരമായ ട്രാഫിക് അപകടങ്ങൾ 6.8% കുറഞ്ഞു.
ട്രാഫിക് അപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണവും 2.1% കുറഞ്ഞു, മുൻവർഷം റിപ്പോർട്ട് ചെയ്ത 4,652 മരണങ്ങൾ 2022ൽ 4,555 എണ്ണമായി കുറഞ്ഞു.
പൊതുഗതാഗത യാത്രാ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 234% വർദ്ധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa