സൗദിയിൽ കെട്ടിട വാടക ഓൺലൈൻ ആയി നൽകൽ; എല്ലാ വാടക കരാറുകൾക്കും നിയമം ബാധകമാവില്ലെന്ന് ഈജാർ
സൗദിയിൽ കെട്ടിട വാടക ഓൺലൈൻ ആയി നൽകേണ്ടത് താമസ വാടക കരാറുകൾക്ക് മാത്രമാണെന്ന് ഈജാർ പ്ലാറ്റ്‌ഫോം അറിയിച്ചു. വാണിജ്യ വാടക കരാറുകൾക്ക് തല്ക്കാലം നിയമം ബാധകമാവില്ല.
ബാങ്ക് ട്രാൻസ്ഫർ വഴി വാടക നൽകുന്നത് ഈജാർ അംഗീകരിച്ച ഡിജിറ്റൽ പേയ്‌മെന്റ് ചാനലുകളിൽ ഉൾപ്പെടില്ലെന്ന് സൗദി റെന്റൽ സർവീസ് നെറ്റ്‌വർക്ക് ആയ ഈജാർ ഊന്നി പറഞ്ഞു.
‘മദ’ അല്ലെങ്കിൽ ‘സദാദ്’ ആണ് ഈജാർ അംഗീകരിച്ച ഡിജിറ്റൽ പേയ്‌മെന്റ് ചാനലുകൾ. ബില്ലർ നമ്പർ 153 ഉപയോഗിച്ചാണ് ഈ ചാനലുകൾ വഴി താമസക്കാരൻ വാടക നൽകേണ്ടത്.
കെട്ടിട ഉടമസ്ഥന്റെയും, വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലെ സുതാര്യതയുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനും വഞ്ചന കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടി.
സാധുതയുള്ളതോ കാലഹരണപ്പെട്ടതോ ആയ വാടക കരാറുകൾക്കായി പ്ലാറ്റ്‌ഫോമിലെ ഡിജിറ്റൽ ചാനലുകൾ വഴി പേയ്‌മെന്റ് ലഭ്യമാക്കുമെന്നും ഇത് കെട്ടിട ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുമെന്നും പ്ലാറ്റ്‌ഫോം സൂചിപ്പിച്ചു.
താമസക്കാരന് തവണകളായും വാടക അടക്കാൻ കഴിയും, കൂടാതെ ഈജാർ വഴി അടച്ച വാടക പേയ്‌മെന്റുകൾക്ക് രസീത് വൗച്ചർ നൽകേണ്ടതില്ല,
ഈജാർ സമ്പ്രദായത്തിന് കീഴിൽ, വാടകക്കാർ പണം നൽകാത്ത സാഹചര്യത്തിൽ നീതിന്യായ മന്ത്രാലയത്തിന്റെ നജീസ് പ്ലാറ്റ്‌ഫോം വഴി വാടക കരാർ നടപ്പിലാക്കാൻ ഒരു കേസ് ഫയൽ ചെയ്യാൻ കെട്ടിട ഉടമക്ക് അവകാശമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa