Saturday, September 21, 2024
Saudi ArabiaTop Stories

തുടർച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകിയാൽ കഫാലത്ത് മാറാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

തുടർച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകിയാൽ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും നിർത്തലാക്കുമെന്നും, തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സേവനം കൈമാറാൻ അനുവദിക്കുമെന്നും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.

രണ്ട് മാസത്തേക്ക് ശമ്പളം വൈകുന്ന സാഹചര്യത്തിൽ വർക്ക് പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള സേവനം ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും നിർത്തിവയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ശമ്പളം വൈകിയതിന്റെ കാരണം ബോധിപ്പിക്കാൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 30 ദിവസം കാലാവധി അനുവദിച്ചിരുന്നത് മുദാദ് പ്ലാറ്റ്ഫോം 10 ദിവസമായി കുറച്ചിട്ടുണ്ട്.

ശമ്പളം വൈകിയതിന് തൊഴിലുടമ നൽകുന്ന ന്യായീകരണങ്ങൾ തൊഴിലാളി സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സമയപരിധിയും ഏഴ് ദിവസത്തിൽ നിന്ന് മൂന്ന് ദിവസമായി കുറച്ചു.

തൊഴിലുടമ ബോധ്യപ്പെടുത്തുന്ന ന്യായീകരണം നിശ്ചിത കാലയളവിനുള്ളിൽ തൊഴിലാളി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ലെങ്കിൽ, സ്ഥാപനം സമർപ്പിച്ച ന്യായീകരണം സ്വയമേവ പ്രോസസ്സ് ചെയ്യപ്പെടുമെന്നും മുദാദ് സൂചിപ്പിച്ചു.

ശമ്പള വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിന് മുദാദ് പ്ലാറ്റ്ഫോമുമായി കരാറിലേർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ ശമ്പളത്തിനായി ബാങ്കുകളുമായി വേറെ കരാറുകൾ ഒപ്പിടേണ്ടതില്ലെന്നും മുദാദ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q