വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1000 ഉംറ തീർഥാടകർക്ക് സൽമാൻ രാജാവ് ആതിഥേയത്വം നൽകും
റിയാദ്: ഈ വർഷം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 1,000 ഉംറ തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് അനുമതി നൽകി.
ഇസ്‌ലാമിക പണ്ഡിതർ, ബുദ്ധിജീവികൾ, പ്രാഗത്ഭ്യമുള്ള വ്യക്തികൾ, യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ തുടങ്ങി ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്ക് മദീനയിലെ പ്രവാചകന്റെ പള്ളിയിൽ പ്രാർഥിക്കാനും ഉംറ നിർവഹിക്കാനും പദ്ധതിയിലൂടെ അവസരമൊരുങ്ങും.
സൗദി മതകാര്യ വകുപ്പ് നടപ്പിലാക്കുന്ന സൽമാൻ രാജാവിന്റെ ഹജ്ജ്, ഉംറ, വിസിറ്റ് അതിഥി പദ്ധതിയുടെ ഭാഗമായാണീ നീക്കം.
ഈ ഉദാരമായ പ്രവർത്തനത്തിന് രാജാവിനും കിരീടാവകാശിക്കും ഇസ് ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് ആലു-ഷൈഖ് പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa