സൗദിയിൽ പരിശോധനകളിൽ പിടികൂടിയത് 1.5 കോടി ഉത്പന്നങ്ങൾ
സൗദി കൊമേഴ്സ് & ഇൻവെസ്റ്റ്മെൻ്റ് മന്ത്രാലയം കഴിഞ്ഞ വർഷം കടകളിൽ നടത്തിയ പരിശോധനകളിൽ 1.5 കോടി ഉത്പന്നങ്ങൾ പിടികൂടി. ഇവ സൗദി വാണിജ്യ നിയമങ്ങൾക്കനുസൃതമല്ലാതെ വിൽക്കാൻ ശ്രമിച്ചവയായിരുന്നു.
39,500 കടകളിലാണു 2018 ൽ അധികൃതർ പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞതും ക്വാളിറ്റി ഇല്ലാത്തതുമായ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളാണു പിടി കൂടിയത്.
വാണിജ്യ തട്ടിപ്പുകളെക്കുറിച്ച് വ്യക്തികൾക്ക് മന്ത്രാലയത്തെ അറിയിക്കാമെന്നും അതിനു 1900 എന്ന ടോൾ ഫ്രീ നംബർ ഉപയോഗിക്കണമെന്നും വാണിജ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa