ഗാസക്കായി കിംഗ് സൽമാൻ റിലീഫ് സെന്റർ ഇത് വരെ ചെലവഴിച്ചത് 350 ദശലക്ഷം റിയാൽ
റിയാദ്: ഗാസ മുനമ്പിൽ മൊത്തം സഹായ ചെലവ് ഇതുവരെ ഏകദേശം 350 ദശലക്ഷം റിയാലാണെന്ന് കിംഗ് സൽമാൻ റിലീഫ് സെന്റർ വക്താവ് സാമിർ അൽ ജഥീലി പറഞ്ഞു.
വലിയ അളവിലുള്ള സഹായങ്ങൾ ഇനിയും എത്തിക്കാൻ കാത്തിരിക്കുകയാണെന്നും, മെഡിക്കൽ, ഭക്ഷണ സഹായങ്ങളുമായി ഇടയ്ക്കിടെ വിമാനങ്ങൾ അയക്കുന്നുണ്ടെന്നും ആയിരം ടണ്ണിലധികം സാധനങ്ങളുമായി അഞ്ചാമത്തെ കപ്പൽ അയക്കാനായി തയ്യാറാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഗാസ മുനമ്പിന് പുറത്തേക്ക് ഫലസ്തീനികളെ കുടിയിറക്കാനുള്ള ഏത് നിർദ്ദേശങ്ങളെയും അറബ് പാർലമെന്റ് പൂർണ്ണമായും നിരസിക്കുകയും അപലപിക്കുകയും ചെയ്തു.
നിർബന്ധിത കുടിയൊഴിപ്പിക്കൽ പദ്ധതികളെ നേരിടാനും ഫലസ്തീൻ ജനതയ്‌ക്കെതിരെ നടക്കുന്ന വംശഹത്യ യുദ്ധം അവസാനിപ്പിക്കാനും അവരുടെ അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ അവർക്ക് നൽകാനും അധിനിവേശം നടത്തിയ ഉപരോധം പിൻവലിക്കാനും യഥാർത്ഥ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്ന് അറബ് പാർലമെന്റ് ഇന്ന് ഒരു പ്രസ്താവനയിൽ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa