സൗദിയിൽ വിവിധയിനം വാഹനങ്ങളുടെ ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കുന്നതിനുമുള്ള ഫീസുകൾ അറിയാം
സൗദിയിൽ വിവിധയിനം വാഹനങ്ങളുടെ ഇസ്തിമാറ (വെഹിക്കിൾ രെജിസ്ട്രേഷൻ ) പുതുക്കുന്നതിനുള്ള ഫീസ് സംബന്ധിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിശദീകരണം നൽകി.
സ്വകാര്യ വാഹനങ്ങൾ: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും നഷ്ടപ്പെട്ടതും കേട് വന്നതും മാറ്റി പുതിയത് നൽകാനും 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 150 റിയാൽ.
പ്രൈവറ്റ് ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും 200 റിയാൽ ഫീസ്. നഷ്ടപ്പെട്ടതും കേട് വന്നതും മാറ്റി പുതിയത് നൽകാൻ 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 150 റിയാൽ.
പ്രൈവറ്റ് ബസ്: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും 200 റിയാൽ. നഷ്ടപ്പെട്ടതും കേട് വന്നതും മാറ്റി പുതിയത് നൽകാൻ 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 150 റിയാൽ.
ടാക്സി: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും 200 റിയാൽ. നഷ്ടപ്പെട്ടതും കേട് വന്നതും മാറ്റി പുതിയത് നൽകാൻ 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 300 റിയാൽ.
പബ്ളിക് ട്രാൻസ്പോർട്ട്: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും 400 റിയാൽ. നഷ്ടപ്പെട്ടതും കേട് വന്നത് മാറ്റി പുതിയത് നൽകാനും 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 300 റിയാൽ.
പബ്ളിക് ബസ്: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും 400 റിയാൽ. നഷ്ടപ്പെട്ടതും കേട് വന്നത് മാറ്റി പുതിയത് നൽകാനും 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 300 റിയാൽ.
മോട്ടോർ സൈക്കിൾ: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും നഷ്ടപ്പെട്ടതും കേട് വന്നത് മാറ്റി പുതിയത് നൽകാനും 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 150 റിയാൽ.
പബ്ളിക് വർക്സ് വെഹിക്കിൾ: ഒരു വർഷത്തേക്ക് ഇസ്തിമാറ ഇഷ്യു ചെയ്യാനും പുതുക്കാനും 300 റിയാൽ. നഷ്ടപ്പെട്ടതും കേട് വന്നത് മാറ്റി പുതിയത് നൽകാനും 100 റിയാൽ ഫീസ്. ഓണർഷിപ്പ് ട്രാൻസ്ഫർ ഫീസ് 300 റിയാൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa