Friday, November 15, 2024
Saudi ArabiaTop Stories

അഞ്ച് മാസങ്ങൾക്കിടെ മക്കയിലെ പച്ചപ്പിൽ 600 % വർദ്ധനവ്

ജിദ്ദ : 2023 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസത്തിനിടെ മക്ക മേഖലയിലെ സസ്യജാലങ്ങളിൽ 600% വർധനവ് ഉണ്ടായതായി നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷൻ വ്യക്തമാക്കുന്നു.

ഈ കാലയളവിലെ മഴയാണ് ഈ വർധനവിന് കാരണം. ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട്.

ഓഗസ്റ്റിൽ മക്കയിലെ സസ്യങ്ങളുടെ ആകെ വിസ്തീർണ്ണം 3,529.4 ചതുരശ്ര കിലോമീറ്ററായിരുന്നു, ഇത് പ്രദേശത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.3% പ്രതിനിധീകരിക്കുന്നു. തുടർന്നുള്ള മാസങ്ങളിൽ ഈ പ്രദേശം ക്രമേണ വർദ്ധിച്ചു, വർഷാവസാനത്തോടെ 26,256 ചതുരശ്ര കിലോമീറ്ററിലെത്തി.

2023 ഡിസംബറോടെ, മക്ക മേഖലയുടെ മൊത്തം വിസ്തൃതിയുടെ 17.1% സസ്യജാലങ്ങൾ വ്യാപിച്ചു, പ്രധാനമായും ചെങ്കടൽ തീരത്തിന് സമാന്തരമായ മലകളിലും ഉയർന്ന പ്രദേശങ്ങളിലും ആണ് പച്ചപ്പ് വർദ്ധിച്ചത്. ഇതിൽ മക്ക, തായിഫ്, അൽ ലൈത്ത്, അൽ ജുമും, അൽ കാമിൽ, ഖുലൈസ് ഗവർണറേറ്റുകൾ ഉൾപ്പെടുന്നു.

മക്കയിലെ പച്ഛപ്പുകൾക്കിടെ ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്ന ചിത്രം കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്