സൗദിയിലേക്കുള്ള തൊഴിൽ വിസകൾക്ക് ബയോമെട്രിക് നിർബന്ധമാക്കി
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള തൊഴിൽ വിസകൾക്ക് ബയോമെട്രിക്ക് സംവിധാനം നിർബന്ധമാക്കി.
ഈ മാസം 15 ആം തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മുംബൈ സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി.
വിസ സ്റ്റാമ്പിംഗിന് അയക്കും മുമ്പ് ഫിംഗർ പ്രിന്റ് അടക്കമുള്ള ബയോ മെട്രിക് പൂർത്തിയാക്കിയാൽ മാത്രമേ 15 ആം തീയതി മുതൽ തൊഴിൽ വിസ അപേക്ഷകൾ കോൺസുലേറ്റിൽ സ്വിികരിക്കുകയുള്ളൂ.
ഇതോടെ സ്വാഭാവികമായും ഇനി തൊഴിൽ വിസ സ്റ്റാംബിംഗിനും ചെലവ് കൂടുമെന്ന് എ ആർ നഗർ കുന്നുംപുറം സ്കൈവൈഡ് ട്രാവൽസ് എം ഡി സാലിം പിഎം സൂചിപ്പിക്കുന്നു.
നിലവിൽ ഉംറ,ഹജ്ജ് വിസ ഒഴികെയുള്ള മറ്റു എല്ലാ സൗദി വിസകൾക്കും ബയോ മെട്രിക് ബാധകമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa