Saturday, November 16, 2024
Saudi ArabiaTop Stories

സ്മൃതി ഇറാനിയും വി മുരളീധരനും മദീന സന്ദർശിച്ചു

മദീന: കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും പുണ്യ നഗരിയായ മദീന സന്ദർശിച്ചു.

ജിദ്ദയിൽ ഹജ്ജ് കരാർ ഒപ്പിടാനെത്തിയ മന്ത്രിമാർ ഹറമ്നൈൻ എക്സ്പ്രസ് ട്രെയിനിൽ ആയിരുന്നു മദീനയിലേക്ക് പോയതും തിരികെ ജിദ്ദയിലേക്ക് മടങ്ങിയതും.

മദീനയും ഖുബാ മസ്ജിദിൻ്റെ പ്രാന്ത പ്രദേശവും ഉഹ്ദ് മലയും സന്ദർശിക്കാൻ സാധിച്ചതിൽ മന്ത്രി സ്മൃതി ഇറാനി അതിയായ സന്തോഷം രേഖപ്പെടുത്തി.

”ഇന്ന് മദീനയിലേക്കുള്ള ചരിത്രപരമായ ഒരു യാത്ര നടത്തി, ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മസ്ജിദുല് നബവി നില കൊള്ളുന്ന സ്ഥലം, ഉഹുദ് പർവതം, ഇസ്ലാമിലെ ആദ്യത്തെ പള്ളിയായ ഖുബ മസ്ജിദിന്റെ പ്രാന്തപ്രദേശം എന്നിവ സന്ദര്ശിച്ചു. ആദ്യകാല ഇസ് ലാമിക ചരിത്രവുമായി ഇഴുകിച്ചേരാനും നമ്മുടെ സാംസ് കാരികവും ആത്മീയവുമായ ഇടപെടലുകളുടെ ആഴം അടിവരയിടാനും സൗദി ഉദ്യോഗസ്ഥരോടൊപ്പമുള്ള ഈ സന്ദർശനം സഹായിച്ചു”- സ്മൃതി ഇറാനി കുറിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്