കുവൈത്തിൽ ഇന്ന് വധ ശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ഹീനകൃത്യത്തെക്കുറിച്ച് വെളിപ്പെടുത്തി അഭിഭാഷകൻ
കുവൈത്ത് സിറ്റി: ബുധനാഴ്ച കുവൈത്തി കോടതി ഒരു സ്വദേശി പൗരനു വധ ശിക്ഷ വിധിക്കാനിടയായ കേസിനെക്കുറിച്ച് വ്യക്തമാക്കി അഭിഭാഷകൻ അബ്ദുൽ അസീസ് അൽ യഹ്യ.
ഇന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുവൈറ്റിക്ക് (52) നേരത്തെ ഭാര്യയും കുട്ടികളുമുണ്ട്.മുൻ ഭർത്താവിൽ നിന്നുള്ള അക്രമവും മറ്റ് പ്രശ്‌നങ്ങളും കാരണം വിവാഹമോചിതയായ മറ്റൊരു കുവൈറ്റ് യുവതിയെ (39 വയസ്സ്) പ്രതി കണ്ട് മുട്ടുകയായിരുന്നു.
കൊലയാളി ഇരയെ പരിചയപ്പെട്ടപ്പോൾ, അവൻ അവളോട് വലിയ വാത്സല്യം പ്രകടിപ്പിച്ചു, കാത്തിരുന്ന തന്റെ സ്വപ്നത്തിലെ നായകൻ ഈ മനുഷ്യനാണെന്ന് അവൾ പ്രതീക്ഷിച്ചു, അതിനാൽ അവൾ അവനെ രഹസ്യമായി വിവാഹം കഴിച്ചു. ഈ വിവാഹത്തെക്കുറിച്ച് അവളുടെ സഹോദരിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.
അവൾ അവനാൽ ഗർഭിണിയാകുന്നത് വരെ അവരുടെ ജീവിതം സാധാരണ നിലയിലായി മുന്നോട്ട് പോയി, എന്നാൽ ഗർഭിണിയായപ്പോൾ നിലവിലുള്ള തൻ്റെ ഭാര്യയും കുട്ടികളും അറിയാതിരിക്കാൻ ഗർഭച്ഛിദ്രം നടത്തണമെന്ന് അവൻ അവളോട് പറഞ്ഞു, എന്നാൽ അത് നിഷിദ്ധമാണെന്ന് പറഞ്ഞ് അവൾ ആവശ്യം നിരാകരിച്ചു.
6 മാസം കടന്നുപോയി, ഭാര്യയുടെ സഹോദരി ഇരയെ വിളിച്ഛു. അവൾ മറുപടി നൽകുന്നില്ല, അവളുടെ ഫോൺ ഓഫായിരുന്നു, പ്രതിയായ ഭർത്താവിനു വിളിച്ചപ്പൊൾ അവൾ ഗർഭിണിയായതിനാൽ ക്ഷീണിതയാണെന്ന് പറഞ്ഞ് 6 മാസത്തേക്ക് സഹോദരിയോട് ഒഴിവ്കഴിവുകൾ പറഞ്ഞു.
പിന്നീട് സഹോദരിയെ കാണാതായതായി ഇരയുടെ സഹോദരി പരാതി നൽകി. അന്വേഷണത്തിൽ അയാളുടെ കാറിൽ രക്തക്കറ കണ്ടെത്തി. ഭാര്യയെയും ആറ് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങളിൽ തള്ളുകയായിരുന്നുവെന്ന് പ്രതി അവസാനം സമ്മതിച്ചു.
വിചാരണയിൽ പ്രതി തനിക്ക് മാനസിക രോഗമുള്ളതിൻ്റെ ഫയൽ ഉണ്ടെന്ന് വാദിച്ചു. എന്നാൽ പിടിക്കപ്പെടാതിരിക്കാൻ അതി വിദഗ്ധമായി മൃതദേഹത്തിൻ്റെ ഭാഗങ്ങൾ മാലിന്യത്തിൽ തള്ളാൻ ബുദ്ധി കാണിച്ച പ്രതിയോട് ജഡ്ജി ഒരു ദാക്ഷിണ്യവും കാണിച്ചില്ല. പ്രതിക്ക് വധ ശിക്ഷ തന്നെ വിധിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa