Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ കടകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കുക; ഇത്തരം അശ്രദ്ധകൾക്ക് വലിയ വില നൽകേണ്ടി വരും

കഴിഞ്ഞ ദിവസം സൗദിയിലെ ഒരു ബഖാലയിൽ ജോലി ചെയ്യുന്ന മലയാളിക്ക് നേരിടേണ്ടി  വന്ന ദുരനുഭവം മീഡിയകളിൽ ചർച്ചയായിരുന്നു.

ബഖാലയിലെ എക്സ്പയർ ആയ ബിസ്ക്കറ്റ് ആയിരുന്നു അവിടത്തെ ജീവനക്കാരനായിരുന്ന മലയാളിയെ ചതിച്ചത്. പരിശോധക സംഘം വന്നപ്പോൾ ബഖാലയിൽ എക്സ്പയർ ആയ ബിസ്ക്കറ്റ് കാണാനിടയാകുകയും, പിന്നീട്   എക്സ്പയർ ആയ സാധനം വിറ്റ കേസിൽ  കോടതിയിൽ ഹാജറാകാൻ നോട്ടീസ് കടയുടമക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് കോടതി കടയുടമക്ക് 12,000 റിയാൽ പിഴ ചുമത്തുകയും മലയാളിക്ക് 1000 റിയാൽ പിഴയും നാട് കടത്തലും ശിക്ഷയായി വിധിക്കുകയും ചെയ്തു.

കോടതി വിധിക്കെതിരെ അപ്പീൽ  കോടതിയിലും സുപ്രീം കോടതിയിലും കടയുമടമയും മലയാളി ജീവനക്കാരനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മലയാളി പിഴ അടച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സംഭവം ഒരു പ്രധാന ഓർമ്മപ്പെടുത്തൽ ആണ് കടകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് മനസ്സിലാക്കിത്തരുന്നത്.

നമ്മുടെ ഉത്തരവാദിത്വം ആണെങ്കിലും അല്ലെങ്കിലും ജോലി ചെയ്യുന്ന കടകളിലെ വില്പന സാധനങ്ങൾ എക്സ്പയർ ആകാനായാൽ അത് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണത്. അതിന് ഇടക്കിടെ സാധനങ്ങളുടെ എക്സ്പയറി ഡേറ്റുകൾ സ്വന്തം നിലയിൽ ചെക്ക് ചെയ്യുന്നത് നന്നാകും. അത് മാറ്റാരുടെയെങ്കിലും ഉത്തരവാദിത്വമാണെന്ന രീതിയിൽ അവഗണിച്ചാൽ നിർഭാഗ്യവശാൽ ഒരു പക്ഷേ നിങ്ങൾ ഡ്യൂട്ടിയിൽ ഉള്ള സമയമായിരിക്കാം ചെക്കിംഗ് വരുന്നതും പിടിക്കപ്പെടുന്നതും എന്നോർക്കുക.

ചുരുക്കത്തിൽ ബിസ്ക്കറ്റ് എന്നല്ല ഏത് സാധനം എക്സ്പയർ ആയാലും പണി കിട്ടുമെന്നും മുൻ കരുതൽ എടുക്കുന്നത് നമുക്ക് തന്നെ ഗുണകരമായിരിക്കുമെന്നും ഓർക്കുന്നത് നന്നാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്