സൗദിയിൽ പെരുന്നാൾ അവധിയിൽ ഭേദഗതി വരുത്താൻ മന്ത്രി സഭാ നിർദ്ദേശം
റിയാദ്: ഇരു ഹറമുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് രാജാവ്ഇന്ന് റിയാദിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സർക്കാർ മേഖലയിലെ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ അവധികൾ ഭേദഗതി ചെയ്യാൻ മന്ത്രി സഭ നിർദ്ദേശം നൽകി.
നിർദ്ദേശിക്കപ്പെട്ട ഭേദഗതി പ്രകാരം, സർക്കാർ മേഖലയിൽ പെരുന്നാൾ അവധി ദിവസങ്ങളുടെ എണ്ണം കുറഞ്ഞത് നാല് ദിവസങ്ങൾ അല്ലെങ്കിൽ പരമാവധി അഞ്ച് ദിവസങ്ങൾ ആയിരിക്കും.
സർക്കാർ ഏജൻസികൾ അവരുടെ ഓർഗനൈസേഷന് അനുസൃതമായി വർക്ക് സിസ്റ്റം നടപ്പിലാക്കുകയും സ്വതന്ത്രവും അംഗീകൃതവുമായ അവരുടെ ഭരണപരമായ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്യും.
നിലവിൽ സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസം ആണ്പെരുന്നാൾ അവധിയെങ്കിൽ സർക്കാർ മേഖലയിൽ അതിലധികം ദിവസങ്ങൾ അവധി ലഭിച്ചിരുന്നു.
പുതിയ മന്ത്രി സഭാ നിർദ്ദേശപ്രകാരം ഇനി സർക്കാർ മേഖലകളിൽ പെരുന്നാൾ അവധി നാലോ അഞ്ചോ ദിവസം മാത്രമായി ചുരുങ്ങും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa