Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് കുറച്ചു

റിയാദ്: വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉയർന്ന ഫീസ് പരിധി വെട്ടിക്കുറച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിൽ ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, എത്യോപ്യ എന്നിവ ഉൾപ്പെടുന്നു.

റിക്രൂട്ട്‌മെന്റ് ചെലവുകൾക്കായുള്ള ഉയർന്ന പരിധിയിൽ വരുത്തിയ കുറവുകൾ താഴെ വിശദീകരിക്കുന്നു.

ഫിലിപ്പീൻസ് SR15,900 ൽ നിന്ന് SR14,700 ലേക്ക്; ശ്രീലങ്ക SR15,000 ൽ നിന്ന് SR13,800 ലേക്ക് ; ബംഗ്ലാദേശ് 13,000 ൽ നിന്ന് 11,750 റിയാലി ലേക്ക്; കെനിയ SR10,870 ൽ നിന്ന് SR9,000 ലേക്ക് ; ഉഗാണ്ട 9,500 ൽ നിന്ന് 8,300 ലേക്ക് , എത്യോപ്യ 6,900 ൽ നിന്ന് SR5,900 ലേക്ക് . സിയറ ലിയോണിൽ നിന്നും ബുറുണ്ടിയിൽ നിന്നും ഉയർന്ന പരിധി 7500 റിയാൽ. എന്നിങ്ങനെയാണ് പുതിയ നിരക്ക്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്